ഇന്ത്യന്‍ അമേരിക്കന്‍ സമൂഹ നേതാവും ഡെമോക്രാറ്റുമായ ദര്‍ശന പട്ടേല്‍ (48) കലിഫോണിയ സ്റ്റേറ്റ് അസംബ്ലിയിലേക്കു 2024ല്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. ഡിസ്ട്രിക്ട് 76ലാണ് അവര്‍ സ്ഥാനാര്‍ഥിയാവുക. നിലവിലുള്ള അംഗം ബ്രൈന്‍ മഷ്ചീന്‍ വിരമിക്കയാണ്. രണ്ടു തവണ കലിഫോണിയ പോവേ യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായ പട്ടേല്‍ മൂന്നാമതൊരു ഊഴം വേണ്ടെന്നു വച്ചതായും അറിയിച്ചു. സാന്‍ ഡിയാഗോ നിവാസിയായ പട്ടേലിനു ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ റോ ഖന്ന പിന്തുണ അറിയിച്ചു.

‘അമേരിക്കന്‍ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ യത്‌നിച്ച കുടിയേറ്റക്കാരുടെ മകള്‍ എന്ന നിലയ്ക്കു കുടുംബങ്ങള്‍ക്കു കഠിനമായ കാലങ്ങളില്‍ ഉണ്ടാവുന്ന കഷ്ടതകള്‍ എനിക്ക് നന്നായി അറിയാം. മികച്ച പബ്ലിക് സ്‌കൂള്‍ അധ്യാപകരും കോളജ് സ്‌കോളര്‍ഷിപ്പുകളും ഒക്കെ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്നത്തെ നിലയില്‍ എത്തുകയില്ലായിരുന്നു. സ്‌റേറ് അസംബ്ലിയിലേക്കു മത്സരിക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് എല്ലാവര്‍ക്കും ജീവിത വിജയം കൈവരിക്കാനും നിലനില്‍ക്കാനും കഴിയണം എന്നാണ്. ശാസ്ത്രജ്ഞ, സ്‌കൂള്‍ ബോര്‍ഡ് അംഗം, സാമൂഹ്യ നേതാവ് എന്നീ നിലകളിലുള്ള അനുഭവ സമ്പത്തു പ്രയോജനപ്പെടുത്താന്‍ എനിക്കു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു’. കൗമാരകാലത്തു കലിഫോണിയയില്‍ എത്തിയ പട്ടേല്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here