എയര്‍ ഇന്ത്യയുടെ ന്യൂ യോര്‍ക്ക്-ഡല്‍ഹി ഫ്‌ലൈറ്റില്‍ യാത്രക്കാരന്‍ ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ 70 വയസായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം മൂടി വയ്ക്കാന്‍ ശ്രമം നടന്നുവെന്നു ഇന്ത്യന്‍ വ്യോമഗതാഗത ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അരുണ്‍ കുമാര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നു അദ്ദേഹം പറഞ്ഞു. അതു മൂടി വയ്ക്കാനുള്ള ശ്രമങ്ങള്‍ അനാവശ്യമായിപ്പോയി. ചട്ടങ്ങളും മര്യാദകളും പാലിക്കാന്‍ എയര്‍ ഇന്ത്യ ശ്രദ്ധിച്ചില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

വിമാന കമ്പനികള്‍ നിയമം ലംഘിക്കാന്‍ പാടില്ല. ഈ കേസില്‍ എല്ലാവരും ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. എന്നു മാത്രമല്ല, സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ മൂടി വയ്ക്കാന്‍ ശ്രമം നടന്നു. ഒരാളുടെ തെറ്റായ പെരുമാറ്റമാണ് വിഷയം. എയര്‍ ഇന്ത്യ അക്കാര്യം ഞങ്ങളെ അറിയിക്കുക മാത്രം ചെയ്താല്‍ മതിയായിരുന്നു. ഡയറക്ടറേറ്റ് എയര്‍ ഇന്ത്യക്കു 30 ലക്ഷം രൂപ പിഴ അടിച്ചു. പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here