
തിരുവനന്തപുരം: വെട്ടുതറ കോണ്‍വെന്റില്‍ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. തമിഴ്‌നാട് തിരുപൂര്‍ സ്വദേശിനി അന്നപൂരണി (27) ആണ് മരിച്ചത്. രാവിലെ മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് അന്തേവാസികള്‍ വിളിച്ചെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
സഭാ പഠനത്തിനു ശേഷം മഹാരാഷ്ട്രയില്‍ നിന്ന് ഒരു മാസം മൂന്‍പാണ് അന്നപൂരണി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. ഇവര്‍ എഴുതിയതെന്ന് സംശയിക്കുന്ന ആത്മഹത്യാകുറിപ്പും മുറിയില്‍ നിന്ന് കണ്ടെത്തി.
വീട്ടുകാര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ മതിയെന്ന് അറിയിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ വൈകുകയാണ്.