കൊച്ചി: ഇഎന്‍ടി വിദഗ്ധരുടെ ദ്വിദിന സമ്മേളനം എഒഐ കോണ്‍ 2023 കേരള സ്റ്റേറ്റ് മിഡ് ടെം ഇഎന്‍ടി കോണ്‍ഫറന്‍സ് വിപിഎസ് ലേക്ഷോറില്‍ ആരംഭിച്ചു. ഡോ ശ്രീനിവാസ കമ്മത്ത് ഉദ്ഘാടനം ചെയ്തു. വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടറും കോണ്‍ഫ്രന്‍സ് പേട്രനുമായ എസ് കെ അബ്ദുള്ള ആശംസയര്‍പ്പിച്ചു സംസാരിച്ചു. വിപിഎസ് ലേക്ഷോര്‍ ആശുപത്രിക്കൊപ്പം അസോസിയേഷന്‍ ഓഫ് ഓട്ടോലാരിങ്കോളജിസ്‌റ്‌സ് ഓഫ് ഇന്ത്യ കൊച്ചി, കൊച്ചിന്‍ സൊസൈറ്റി ഓഫ് ഓട്ടോലാരിങ്കോളജിസ്‌റ്‌സ് ഫോര്‍ മെഡിക്കല്‍ സര്‍വീസസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി ജന്മനാ കേള്‍വിയില്ലാത്ത കുട്ടികള്‍ക്ക് വിപിഎസ് ലേക്ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്ന സിഎസ്ആര്‍ പ്രോജക്ടായ ‘സ്‌നേഹസ്വരം’ പദ്ധതിയിലെ ആദ്യ ശസ്ത്രക്രിയ വിപിഎസ് ലേക്ഷോറിലെ ഇഎന്‍ടി എച്ഓഡി ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ ഇടിക്കുള കെ മാത്യൂസ്, കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജന്‍ ഡോ ലക്ഷ്മി രഡോ ഞ്ജിത്ത്, അസോഷ്യേറ്റ് കണ്‍സല്‍ട്ടന്റ് ഡോ ഗോകുല്‍ ഇ ഡി, കണ്‍സല്‍ട്ടന്റ് ഡോ ശ്വേത ഷേണായ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തും.

സമ്മേളനത്തിന്റെ ഭാഗമായി മദ്രാസ് ഇഎന്‍ടി റിസര്‍ച് ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ മോഹന്‍ കാമേശ്വരന്‍, ഹിസാര്‍ എന്‍ സി ജിന്‍ഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇഎന്‍ടി ഡയറക്ടര്‍ ആന്‍ഡ് എച്ച്ഓഡി ഡോ മാധുരി മെഹ്ത, വിപിഎസ് ലേക്ഷോറിലെ ഇഎന്‍ടി എച്ഓഡി ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ ഇടിക്കുള കെ മാത്യൂസ്, ഡോ നൗഷാദ്‌സ് ഇഎന്‍ടി സെന്റര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ മുഹമ്മദ് നൗഷാദ്, മെഡിക്കല്‍ ട്രസ്റ്റ് ഇഎന്‍ടി എച്ഓഡി ഡോ മാത്യു ഡൊമിനിക് എന്നിവരുടെ നേതൃത്വത്തില്‍ ലൈവ് സര്‍ജിക്കല്‍ വര്‍ക് ഷോപ്പ് നടത്തി.രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഇഎന്‍ടി വിദഗ്ധര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ച, റിസര്‍ച് പേപ്പര്‍ അവതരണം എന്നീ സെഷനുകളും സംഘടിപ്പിച്ചു. ഡോ മനോജ് മാണിക്കോത്ത്, ഡോ വാദിഷ് ഭട്ട്, ഡോ സുനില്‍കുമാര്‍ പി, ഡോ ഷറഫുദീന്‍ പി കെ, ഡോ ബിനി ഫൈസല്‍, ഡോ മാത്യു ഡൊമിനിക്, ഡോ അജയ് ഭണ്ഡാര്‍ക്കര്‍, ഡോ ഷിബു ജോര്‍ജ്, ഡോ സുചിത് റോയ്, ഡോ റാംമോഹന്‍ ടി, ഡോ മുഹമ്മദ് നൗഷാദ്, ഡോ രഞ്ജിത്ത് രാജേശ്വരന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.


Photo caption: ഇഎന്‍ടി വിദഗ്ധരുടെ ദ്വിദിന സമ്മേളനം എഒഐ കോണ്‍ 2023 കേരള സ്റ്റേറ്റ് മിഡ് ടെം ഇഎന്‍ടി കോണ്‍ഫറന്‍സ് 10ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത് ഉദ്ഘാടനം ചെയ്യുന്നു. വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, ഇഎന്‍ടി എച്ഓഡി ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ ഇടിക്കുള കെ മാത്യൂസ്, കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജന്‍ ഡോ ലക്ഷ്മി രഞ്ജിത്ത് എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here