Monday, June 5, 2023
spot_img
Homeന്യൂസ്‌കേരളംകെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ഫീ​സി​ലും വ​ൻ​വ​ർ​ധ​ന

കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ഫീ​സി​ലും വ​ൻ​വ​ർ​ധ​ന

-

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​സെ​സ്​ അ​ട​ക്കം ​ഏ​പ്രി​ൽ ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന അ​ധി​ക​നി​കു​തി ഭാ​ര​ത്തി​ന്​ പു​റ​മെ, കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ് ഫീ​സി​ലും വ​ൻ​വ​ർ​ധ​ന വ​രു​ന്നു. വ​ർ​ധ​ന എ​ത്ര ശ​ത​മാ​നം എ​ന്ന​തി​ൽ വ്യ​ക്ത​മാ​യ നി​ർ​ദേ​ശം സ​ർ​ക്കാ​ർ വൈ​കാ​തെ പു​റ​ത്തി​റ​ക്കും.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേരളത്തിലെ ഫീ​സ് കു​റ​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ർ​ധ​ന​യെ​ന്ന്​ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ 150 ച​തു​ര​ശ്ര മീ​റ്റ​ർ മു​ത​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കു​വ​രെ അ​ഞ്ചു​മു​ത​ൽ 15 രൂ​പ വ​രെ​യാ​ണ്​ ഫീ​സ്. അ​ത്​ 50 മു​ത​ൽ 100 രൂ​പ വ​രെ​യെ​ങ്കി​ലും വ​ർ​ധി​ക്കാ​നാ​ണു സാ​ധ്യ​ത. അ​താ​യ​ത്​ 1500 ച​തു​ര​ശ്ര അ​ടി വീ​ടി​ന്​ ഏ​താ​ണ്ട്​ പെ​ർ​മി​റ്റ്​ ഫീ​സ്​ മാ​ത്രം 7500 രൂ​പ​യെ​ങ്കി​ലും ന​ൽ​കേ​ണ്ടി​വ​രും. അ​പേ​ക്ഷ​ഫീ​സി​നും പ്ര​ള​യ​സെ​സി​നും ജി.​എ​സ്.​ടി​ക്കും പ​റ​മെ​യാ​ണി​ത്. കോ​ർ​പ​റേ​ഷ​നു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും 300 ച​തു​ര​ശ്ര​മീ​റ്റ​ർ വ​രെ​യു​ള്ള ചെ​റു​കി​ട നി​ര്‍മാ​ണ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷി​ച്ചാ​ലു​ട​ൻ ത​ന്നെ പെ​ര്‍മി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന ‘വ​ൺ​ഡേ പെ​ർ​മി​റ്റ്​’ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കും. സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും അ​നു​മ​തി.

 

കെ​ട്ടി​ട ഉ​ട​മ​സ്ഥ​രു​ടെ​യും പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യു​ക​യും ചെ​യ്യു​ന്ന ലൈ​സ​ൻ​സി/ എം​പാ​ന​ൽ​ഡ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ന​ൽ​കു​ന്ന ദി​വ​സം​ത​ന്നെ സി​സ്റ്റം ജ​ന​റേ​റ്റ​ഡ് പെ​ർ​മി​റ്റ് ല​ഭി​ക്കും. തീ​ര​ദേ​ശ പ​രി​പാ​ല​ന​നി​യ​മം, ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം തു​ട​ങ്ങി​യ​വ ബാ​ധ​ക​മാ​യ മേ​ഖ​ല​ക​ളി​ല​ല്ല നി​ർ​മാ​ണ​മെ​ന്നും കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ടം പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും സ​ത്യ​വാ​ങ്‌​മൂ​ലം ന​ൽ​ക​ണം.

യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ മ​റ​ച്ചു​വെ​ച്ചാ​ണ് പെ​ർ​മി​റ്റ് നേ​ടി​യ​തെ​ന്ന് തെ​ളി​ഞ്ഞാ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ട​മ സ്വ​ന്തം ചെ​ല​വി​ൽ പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി​വ​രും. പി​ഴ, എം​പാ​ന​ൽ​ഡ് ഏ​ജ​ൻ​സി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ എ​ന്നീ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും. ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പാ​ക്കി​യ​തി​നുശേഷം അ​ടു​ത്ത ഘ​ട്ട​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഈ ​സം​വി​ധാ​നം വ്യാ​പി​പ്പി​ക്കും.

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​ന്​ മൂ​ന്നി​ര​ട്ടി പി​ഴ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത നി​ര്‍മാ​ണം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ, അ​ന​ധി​കൃ​ത ഭാ​ഗ​ത്തി​ന് മൂ​ന്നി​ര​ട്ടി നി​കു​തി ചു​മ​ത്തും. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ഗ​ര​സ​ഭ​ക​ളി​ൽ വീ​ടു​ക​ള​ട​ക്കം ചെ​റു​കി​ട കെ​ട്ടി​ട​ങ്ങ​ളു​ടെ പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ത​ല പ​രി​ശോ​ധ​ന പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. വ​സ്തു​നി​കു​തി അ​ഞ്ചു ശ​ത​മാ​നം വ​ര്‍ധി​പ്പി​ക്കാ​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി അ​ടു​ത്ത​വ​ര്‍ഷം മു​ത​ല്‍ നി​ര്‍മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ക്ക് ബാ​ധ​ക​മാ​ക്കും. നേ​ര​ത്തേ 30 ച​തു​ര​ശ്ര മീ​റ്റ​ര്‍ വ​രെ ബി.​പി.​എ​ൽ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യി​രു​ന്നു വ​സ്തു​നി​കു​തി ഇ​ള​വ്.

ഇ​നി സ്വ​ന്തം താ​മ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 60 ച​തു​ര​ശ്ര മീ​റ്റ​ര്‍ വ​രെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ക്ക് വ​സ്തു​നി​കു​തി വേ​ണ്ട. ഈ ​ഇ​ള​വ് ഫ്ലാ​റ്റു​ക​ള്‍ക്ക് ബാ​ധ​ക​മ​ല്ല. 1500 ച​തു​ര​ശ്ര അ​ടി വ​രെ​യു​ള്ള വീ​ടു​ക​ളെ മൂ​ന്നി​ര​ട്ടി വ​സ്തു​നി​കു​തി ചു​മ​ത്തു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​ക്ഷ​മ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​റ്റി​ങ് ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​​പ​റ‍ഞ്ഞു.

ജി.​ഐ.​എ​സ് അ​ധി​ഷ്ഠി​ത മാ​പ്പി​ങ്ങി​ലൂ​ടെ എ​ല്ലാ കെ​ട്ടി​ട നി​ർ​മാ​ണ​വും കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി 100 ശ​ത​മാ​നം നി​കു​തി പി​രി​വ് സാ​ധ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഐ.​എം.​കെ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കും. ത​ദ്ദേ​ശ​വ​കു​പ്പി​ലെ സ്ഥ​ലം​മാ​റ്റം മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഓ​ൺ​ലൈ​ൻ മു​ഖേ​ന മാ​ത്ര​മാ​ക്കും. ഏ​പ്രി​ൽ 30ന്​ ​മു​മ്പ്​​സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ഇ​ട​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ര​സ്പ​രം മാ​റ്റും.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ന്‍ ഓ​ൺ​ലൈ​ന്‍ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജൂ​ണി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: