നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രജിനിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിമാനത്താവളത്തിലൂടെയുള്ള സ്റ്റൈല്‍ മന്നന്‍റെ മാസ് നടത്തവും ആരാധകരെ കൈവിശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹത്തിനായി ഒരുക്കിയ താമസസ്ഥലത്തെ ജീവനക്കാര്‍ രജനയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

 

 

‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ചാലക്കുടിയിലാകും ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം മോഹൻലാൽ വിനായകൻ കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here