അഡ്വ.ഷിബു മണല

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രണ്ടു ദിവസം നീണ്ടു നിന്ന കേരളാ കൺവൻഷൻ നോക്കിക്കണ്ട ഒരു വ്യക്തിയെന്ന നിലയിൽ വലിയ സന്തോഷം തോന്നുന്നു.
1998 ൽ റോച്ചസ്റ്റർ കൺവൻഷനിൽ പങ്കെടുത്ത അനുഭവം ഓർമ്മ വരുന്നു. ജെ. മാത്യൂസ് പ്രസിഡന്റും,ഡോ. മാമ്മൻ സി. ജേക്കബ് ജനറൽ സെക്രട്ടറിയുമായി സംഘടിപ്പിക്കപ്പെട്ട കൺവെൻഷനിൽ ഏതാണ്ട് 8000 അമേരിക്കൻ മലയാളികൾ പങ്കെടുത്തിരുന്നു. അന്ന് ജനറൽ സെക്രട്ടറി ആയിരുന്ന മാമ്മൻ സി ജേക്കബ് ഇപ്പോഴത്തെ കേരളാ കൺവൻഷന്റെ ചെയർമാനായതും കൗതുകം.

രണ്ട് ദിവസം നീണ്ടു നിന്ന കൺവൻഷൻ ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കല ഷാഹി, ട്രഷറാർ ബിജു ജോൺ , കൺവൻഷൻ ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചിട്ടയോടെ പ്രവർത്തിച്ചതുകൊണ്ടാണ് ഇത്തരത്തിൽ മനോഹരമായി കേരളാ കൺവൻഷൻ നടത്തുവാൻ സാധിച്ചത്. ഒപ്പം തിരുവനന്തപുരത്തെ സാംസ്കാരിക പ്രസ്ഥാനമായ കേരളീയ ത്തിന്റെ ആതിഥേയത്വം കൂടിയായപ്പോൾ ഫൊക്കാന കേരളാ കൺവൻഷൻ വൻ വിജയമായി. ഫൊക്കാന എന്ന സംഘടനയെ വളരെ അടുത്തറിയാൻ മലയാളത്തെ സ്നേഹിക്കുന്ന ഒരാൾക്കും അധികം സമയം വേണ്ട. കാരണം ഭാഷയ്ക്കൊരു ഡോളർ എന്ന പദ്ധതി തന്നെ. ലോകത്ത് മലയാള ഭാഷയ്ക്കായി ഇങ്ങനെ ഒരു പദ്ധതി വേറെ ഉണ്ടോ എന്നെനിക്ക് അറിയില്ല.

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ പദ്ധതിക്ക് രൂപം കൊടുക്കാൻ തീരുമാനിച്ചവർ മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടിയും, സുഗതകുമാരി ടീച്ചറും, ഓ. എൻ. വി യും, വിഷ്ണു നാരായണൻ നമ്പൂതിരിയും ആണ് . ഇതിന് ആശയം നൽകിയത് എഴുത്തുകാരനും അമേരിക്കയിലെ അറിയപ്പെടുന്ന ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. എം. വി.പിള്ളയുമാണ്. അദ്ദേഹത്തിന്റെ മേരിലാന്റിലെ വീട്ടിൽ വെച്ച് ഈ മഹാരഥന്മാരായ എഴുത്തുകാർക്ക് മുൻപിൽ ഇങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പോൾ അവർ പരിപൂർണ്ണ പിന്തുണ നൽകുകയും ഫൊക്കാനയുടെ നേതൃത്വത്തിൽ നടത്തുവാൻ ഉള്ള തീരുമാനം എടുക്കുകയുമായിരുന്നു. മലയാളത്തിന് വേണ്ടി അമേരിക്കൻ മലയാളികൾ ഒരു ഡോളർ വീതം മാറ്റിവയ്ക്കുകയും ആ തുക കേരളത്തിൽ വിവിധ യൂണിവേഴ്സിറ്റികളിൽ മലയാള ഐശ്വികമായി പഠിച്ച് എം.എ യ്ക്ക് റാങ്കു കിട്ടുന്നവർക്കു നൽകുന്നതായിരുന്നു ഭാഷയ്ക്കൊരു ഡോളർ സ്കോളർഷിപ്പ്.

പിന്നീട് മലയാളത്തിൽ ഓരോ വർഷവും പുറത്തിറക്കുന്ന മികച്ച പി എച്ച് ഡി പ്രബന്ധത്തിന് 50000 രൂപ വീതം നൽകുന്ന പദ്ധതിയായി. ഇത്തവണ മാർ ഇവാനിയോസ് കോളേജിലെ ഡോ. പ്രവീൺ രാജിനായിരുന്നു അവാർഡ്. അവാർഡ് നൽകിയത് പ്രിയപ്പെട്ട മോൻസ് ജോസഫും. വളരെ പ്രൗഢവും ഗംഭീരവുമായ ഒരു വേദി. പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് മാത്രമല്ല സന്തോഷം.

ഓരോ . കഴിയുന്തോറും ഈ പദ്ധതിക്ക് തിളക്കം കൂടുന്നു എന്നതിലാണ് എന്റ സന്തോഷം . മുൻപ് ഉള്ളതു പോലെ മലയാളം ഐശ്ചിക വിഷയമായി എടുത്ത് പഠിച്ച് എം. എ. യ്ക്ക് ഒന്നാം റാങ്ക് വാങ്ങുന്ന കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് കൂടി ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം കൂടി ഏർപ്പെടുത്തുവാൻ ഫൊക്കാന കമ്മറ്റിയോട് അഭ്യർത്ഥിക്കുന്നു. നിരവധി പദ്ധതികൾ നടപ്പിലാക്കുന്ന ഫൊക്കാനയ്ക്ക് അതൊരു ബുദ്ധിമുട്ടാവില്ല എന്ന് എനിക്ക് ഉറപ്പുണ്ട് .

അഡ്വ.ഷിബു മണല

LEAVE A REPLY

Please enter your comment!
Please enter your name here