ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഏപ്രിൽ 9 ഞായറാഴ്ചയാണ് 2023ലെ ഈസ്റ്റർ ആഘോഷിക്കുന്നത്. യേശുക്രിസ്തു ക്രൂശിൽ മരിച്ച് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റത്തിൻ്റെ ആഘോഷമായാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അർധരാത്രി മുതൽ പള്ളികളിൽ ആരാധനയോട് കൂടിയാണ് ഈസ്റ്റർ ആഘോഷം ആരംഭിക്കുന്നത്. സഹനത്തിൻ്റെ പ്രത്യാശയുടെയും പ്രതീകമായാണ് ഈസ്റ്റർ ദിനം കൊണ്ടാടുന്നത്.

മനുഷ്യരാശിയ്ക്ക് വേണ്ടി ക്രൂശിൽ മരിച്ച യേശുക്രിസ്തു മരിച്ചവർക്കിടയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തെന്നാണ് വിശ്വാസം. 40 ദിവസത്തെ നോമ്പ് മുറിച്ച് വിരുന്നോടു കൂടി യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിനെ ക്രൈസ്തവർ ആഘോഷമാക്കുന്നു. ഈസ്റ്റർ പ്രത്യാശയുടെയും പുതുക്കലിന്റെയും സമയമായതിനാൽ, ആളുകൾ പരസ്പരം ഈസ്റ്റർ ആശംസിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യാറുണ്ട്.

നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വളരെ സന്തോഷവും അനുഗ്രഹീതവുമായ ഈസ്റ്റർ ആശംസിക്കുന്നു! ഈ വിശുദ്ധ ദിവസം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയട്ടെ.

 

LEAVE A REPLY

Please enter your comment!
Please enter your name here