ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം സിനിമയുടെ ട്രെയിലര്‍ പുറത്ത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

 

ജനങ്ങളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന എം. എസ് ബാബുരാജ്, പി ഭാസ്‌കരന്‍ ടീമിന്റെ കൂട്ടുകെട്ടില്‍ പിറന്ന ആ ചിത്രത്തിലെ ഗാനങ്ങള്‍ ആധുനിക സാങ്കേതിക മികവില്‍ സംഗീത സംവിധയാകരായ ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നു.

 

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിര്‍ വി. സാജനാണ്. സഹ നിര്‍മാണം -സിജിന്‍ അലി പുലക്കല്‍, അബ്ബാസ് പുതുപ്പറമ്പില്‍, അഡീഷണല്‍ സ്‌ക്രിപ്റ്റ്-ഹൃഷികേശ് ഭാസ്‌കരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോതിഷ് ശങ്കര്‍, സൗണ്ട് മിക്‌സിങ് വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, നിക്‌സണ്‍ ജോര്‍ജ്, കോസ്റ്റിയൂം ഡിസൈനര്‍-സമീറ സനീഷ്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍. ഏപ്രില്‍ 20 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here