സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയാല്‍, അവര്‍ അത് പണയപ്പെടുത്തിയാല്‍ അന്യാധീനപ്പെടും.

തിരുവനന്തപുരം: സംസ്ഥാനത്ത് വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമിയുടെ വന്‍ തട്ടിപ്പ് നടക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ രബഹ്മപുരത്തും ഞെളിയന്‍പറമ്പിലും ഭൂമി വിട്ടുനല്‍കിയതിനു സമാനമായ തട്ടിപ്പാണ് നടക്കുന്നത്. കെഎസ്‌ഐഡിസി ബ്രഹ്മപുരത്തും ഞളിയന്‍ പറമ്പിലും സോണ്‍ട ഇന്‍്രഫാടെക്ക് കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയോ? അത് പണയപ്പെടുത്തി വായ്പ എടുത്തോ? എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മാലിന്യപ്ലാന്റിലെ സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ മറവിലും ഇതേ രീതിയില്‍ സര്‍ക്കാര്‍ ഭൂമി തട്ടിപ്പിന് ശ്രമം നടക്കുകയാണ്. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയാല്‍, അവര്‍ അത് പണയപ്പെടുത്തിയാല്‍ അന്യാധീനപ്പെടും. നിലവില്‍ ചേര്‍ത്തലയിലും മഞ്ചേശ്വരത്തുമാണ് സര്‍ക്കാര്‍ ഭൂമിയില്‍ വിശ്രമ കേന്ദ്രം വന്നിരിക്കുന്നത്. ഭൂമിയുടെ വില നിശ്ചയിച്ച മന്ത്രിസഭാ തീരുമാനത്തില്‍ ചേര്‍ത്തലയിലെ വസ്തുവിന് 45 കോടിയും കാസര്‍ഗോഡ് മഞ്ചേശ്വരത്തെ വസ്തുവിന് 7.45 കോടിയും നിശ്ചയിച്ചു. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് ഇറക്കിയ ഉത്തരവില്‍ 5.77 കോടിയായി കുറഞ്ഞു. ഇത് ആരെ സഹായിക്കാനാണ്.- ചെന്നിത്തല ചോദിക്കുന്നു.

 

വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ക്ക് ഭൂമി കെമാറുന്നത് നൂറു ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയുള്ള ഓഖില്‍ എന്നാണ് മുഖ്യമന്ത്രി തന്നെ അറിയിച്ചത്. എന്നാല്‍ അതില്‍ 51 ശതമാനം മാത്രമാണ് സര്‍ക്കാര്‍ പങ്കാളിത്തം. ബാജി ജോര്‍ജിനെ കമ്പനി എം.ഡിയായി നിയമിച്ചു. അതിന് ഈ തസ്തികയില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ അതിന്റെ പത്രപരസ്യം നല്‍കിയോ അതില്‍ ആരെല്ലാം അപേക്ഷിച്ചു. അതിന് ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചു? എത്രപേര്‍ പങ്കെടുത്തു. ആരാണ് നടത്തിയത്. ഇതെല്ലാം സര്‍ക്കാര്‍ വ്യക്തമാക്കണം. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം ബാജി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് യോഗ്യതയായി മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സ്മാര്‍ട് സിറ്റി ഉദ്ഘാടനത്തിനു ശേഷം എന്തു സംഭവിച്ചുവെന്ന് പറയുന്നില്ല.

ഭൂമി പണയപ്പെടുത്താന്‍ ഇളവ് നല്‍കിയെന്ന് മുഖ്യമന്ത്രി പറയുന്നു. അവിടെയാണ് ഏറ്റവും വലിയ അപകടമെന്നും ചെന്നിത്തല ആരോപിച്ചു. കണ്ണായ ഇടങ്ങളില്‍ 14 സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നത്. ഈ ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ഭൂമി ജപ്തിയിലേക്ക് പോകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കെഎസ്.യു പുനഃസംഘടനയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരണം നടത്തി. വിവാഹം കഴിഞ്ഞവര്‍ കെ.എസ്.യുവില്‍ ഭാരവാഹികളാകുന്നത് ശരിയല്ല. അവര്‍ക്ക് യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാമല്ലോ? നേതൃത്വം ഇത് പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here