ചെറിയ പെരുന്നാള്‍ സംസ്ഥാനത്ത് മറ്റെന്നാള്‍. എവിടേയും മാസപ്പിറവി ദൃശ്യമായില്ല. ചെറിയ പെരുന്നാള്‍ ശനിയാഴ്ച്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി പ്രഖ്യാപിച്ചു. ഇത്തവണത്തെ റംസാനിന്റെ ഏറ്റവും വലിയ പ്രത്യേകത അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിക്കുന്ന മാസം എന്നതാണ്

 

ചെറിയ പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഏപ്രില്‍ 22നും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here