ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. പൂഞ്ച് മേഖലയിൽ വെച്ചാണ് കരസേനയുടെ ട്രക്ക് കത്തിയമർന്നത്. സംഭവത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കറ്റിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ ഭംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേയ്ക്ക് പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചത്.

 

ഗ്രനേഡ് ആക്രമണമാണുണ്ടായത് എന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം സൈനിക ട്രക്ക് കത്തിയമർന്ന സമയത്ത് പ്രദേശത്ത് കനത്ത മഴ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് തീപിടിത്തമുണ്ടായത് എന്നായിരുന്നു പ്രാഥമികമായി പ്രചരിച്ച വിവരം

 

LEAVE A REPLY

Please enter your comment!
Please enter your name here