Monday, October 2, 2023
spot_img
Homeന്യൂസ്‌കേരളംഒന്നിച്ച് പോയവര്‍ ഇനി ഒന്നിച്ചുറങ്ങും; കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരുടെയും മൃതദേഹം ഖബറടക്കി

ഒന്നിച്ച് പോയവര്‍ ഇനി ഒന്നിച്ചുറങ്ങും; കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരുടെയും മൃതദേഹം ഖബറടക്കി

-

ഉല്ലാസ യാത്രക്ക് ഒന്നിച്ച് പോയവര്‍ ഇനി ഖബറിലും ഒന്നിച്ചുറങ്ങും. താനൂര്‍ ബോട്ട് ദുരന്തത്തിലെ തീരാനോവായി സെയ്തലവിയുടെയും ആയിഷാബീയുടെയും കുടുംബാംഗങ്ങളുടെ മൃതദേഹം ഖബറടക്കി.
11 പേരുടെ വിയോഗത്തില്‍ പൊട്ടിക്കരയാന്‍ പോലും ആരെയും ബാക്കിയാക്കാതെയാണ് സെയ്തലവിയുടെ കുടുംബം ഇല്ലാതായത്. പതിനൊന്ന് പേരുടെയും ഖബറടക്കം ഒരേയിടത്താണ് നടത്തിയത്.

അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ആഹ്ലാദത്തോടെ വീട് വീട്ടിറങ്ങിയവരാണ് നിശ്ചലശരീരത്തോടെ മടങ്ങിവന്നത്. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി സെയ്തലവിയുടെ കുന്നുമ്മല്‍ കുടുംബത്തിലെ 11 പേര്‍ക്കാക്കാണ് ജീവന്‍ നഷ്ടമായത്. 11 പേരുടെയും മൃതദേഹം ആദ്യം സെയ്തലവി പുതുതായി പണിയുന്ന വീടിന് മുന്നിലും പിന്നീട് സമീപത്തെ മദ്രസയിലും പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തികച്ചും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മദ്രസ,പള്ളി പരിസരങ്ങള്‍ സാക്ഷ്യം വഹിച്ചത്

സൈതലവിയുടെ ഭാര്യ സീനത്ത്,മകള്‍ ഹസ്‌ന, ഷംന, ഷഫ്‌ല, ഫിദ, ദില്‍ന, റസീന, ഷഹ്‌റ, ഫാത്തിമ റിഷിദ, പത്ത് മാസം മാത്രം പ്രായമുള്ള നൈറ ഫാത്തിമ സൈതലവിയുെട സഹോദരി നുസ്‌റത്ത്‌ന്റെ മകള്‍ ആയിഷ മെഹറിന്‍ എന്നിവരെയാണ് ഒരേ അപകടം കവര്‍ന്നെടുത്തത്.

ചെട്ടിപ്പടിയില്‍ മരിച്ച അമ്മയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം ആനപ്പടി ഗവണ്മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ആനപ്പടി ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: