കോട്ടയം:ആശുപത്രിക്കിടക്കയില്‍ അര്‍ധബോധാവസ്ഥയില്‍ വര്‍ഗീസ് പ്രീയപ്പെട്ട ഭാര്യയുടെ മരവിച്ച മുഖത്തു തൊട്ടു. ഐസിയുവില്‍നിന്നു പുറത്തേയ്ക്കിറക്കിയ സ്ട്രെച്ചറില്‍ കിടന്ന് അന്ത്യചുംബനത്തിനായി മുഖമുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍, ഭാര്യയുടെ മുഖത്ത് അവസാനമായി സ്പര്‍ശിച്ച വിരലുകളില്‍ ചുംബിക്കുമ്പോള്‍ വര്‍ഗീസിന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി..! കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു കാരിത്താസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇന്നലെ അരങ്ങേറിയ രംഗങ്ങള്‍. അമേരിക്കയില്‍ നിന്ന്  മടങ്ങിയെത്തുന്ന മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ച പൊന്‍പള്ളി വെള്ളാപ്പള്ളി വര്‍ഗീസിന്‍റെ ഭാര്യ മറിയാമ്മ (മോളി-65)യുടെ മൃതദേഹം അവസാനമായി ഭര്‍ത്താവ് വര്‍ഗീസിനു കാണുന്നതിനു വേണ്ടിയാണ് കാരിത്താസ് ആശുപത്രിയുടെ മുറ്റത്തെത്തിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വര്‍ഗീസ് കാരിത്താസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലാണ്.

america

23 നു പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകും വഴി മൂവാറ്റുപുഴ ടൗണിലെ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് മറിയാമ്മ മരിച്ചത്. വര്‍ഗീസിനും കൊച്ചുമകള്‍ ജൂലിക്കും സാരമായി പരുക്കേറ്റിരുന്നു. അമേരിക്കയില്‍നിന്നു മടങ്ങിയെത്തുന്ന മകള്‍ ലിജിയയെ കൂട്ടിക്കൊണ്ടുവരുന്നതിനാണ് ഇവര്‍ വിമാനത്താവളത്തിലേക്കു പോയത്. മൂന്നുദിവസമായി മൃതദേഹം കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഭര്‍ത്താവ് വര്‍ഗീസിനെ അവസാനമായി മൃതദേഹം കാണിക്കുന്നതിനായി എട്ടുമണിയോടെ ആശുപത്രി മോര്‍ച്ചറിയില്‍നിന്നു കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നു പത്തുമണിയോടെ വീട്ടിലെത്തിച്ചു. ഡോ. തോമസ് മാര്‍ തിമോത്തിയോസ്, യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇടതുമുന്നണി സ്ഥാനാര്‍ഥി റെജി സഖറിയ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മൂന്നുമണിയോടെ വീട്ടില്‍നിന്നു പള്ളിയില്‍ എത്തിച്ച മൃതദേഹം പൊന്‍പള്ളി പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്കരിച്ചു.

വര്‍ഗീസിനു പുറമേ പേരക്കുട്ടി ജൂലി (3) ബന്ധുക്കളായ സൂസി, (40) ജിന്‍സി (38)ഡ്രൈവര്‍ എല്‍ദോ (30 ) എന്നിവര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അമേരിക്കയില്‍ നിന്നും എത്തിയ മകള്‍ ലിജിയയെ കൂട്ടികൊണ്ടുവരാന്‍ നെടുമ്പാശേരിക്ക് പോവുകയായിരുന്നു ബേബിയും കുടുംബവും. വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജങ്ഷനിലെത്തുമ്പോള്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ൈ ഡ്രവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 8 മണിയോടെ മോളി മരിച്ചു.

അമേരിക്കയില്‍ പോയശേഷം ആദ്യമായാണു ലിജിയ നാട്ടിലേക്ക് വന്നത്. സൗദിയില്‍ നഴ്സായിരുന്ന ലിജിയ മൂന്നു വര്‍ഷം മുന്‍പാണ് അമേരിക്കയ്ക്കു പോയത്. മരുമക്കള്‍: അജി (യു.എസ്.എ), ബിനോയ് (ന്യൂസിലന്‍ഡ്).

LEAVE A REPLY

Please enter your comment!
Please enter your name here