തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വർഷ ഫലം പ്രസിദ്ധീകരിച്ചു. 82.95 ആണ് വിജയ ശതമാനം.

കഴിഞ്ഞ വര്‍ഷത്തേക്കാൾ വിജയശതമാനം കുറവാണ്. 83.87 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. വ്യത്യാസം 0.92 ശതമാനം കുറവ്. സയന്‍സ് ഗ്രൂപ്പില്‍ 87.31 ശതമാനം വിജയം. കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75 ശതമാനം വിജയം. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93 ശതമാനം വിജയം.

സ‍ർക്കാർ സ്കൂൾ 79.19 ശതമാനം വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31 ശതമാനം വിജയവും അൺ എയ്ഡഡ് സ്കൂളുകൾ 82.70 ശതമാനം വിജയവും സ്പെഷൽ സ്കൂളുകൾ 99.32 ശതമാനം വിജയവും കരസ്ഥമാക്കി.

വിഎച്ച്എസ്ഇയില്‍ 78.39 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 76.78 ശതമാനമായിരുന്നു വിഎച്ച്എസ്ഇ വിജയം. 75.30 ശതമാനം കുട്ടികൾ ടെക്നിക്കൽ ഹയർ സെക്കന്‍ഡറി പരീക്ഷയിൽ വിജയിച്ചു. 98 വിദ്യാർഥികൾക്ക് എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

കലാമണ്ഡലത്തിലെ വിജയശതമാനം 89.06 ശതമാനം ആണ്. രണ്ടുപേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. 33,815 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എ പ്ലസ് കൂടുതല്‍ മലപ്പുറത്താണ്. 4,597 പേർക്ക് മലപ്പുറം ജില്ലയിൽ മുഴുവൻ എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയില്‍; 87.55 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയില്‍; 76.59 ശതമാനം.

ഹയര്‍സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 3,76,135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിദ്യാര്‍ഥികളില്‍ സയന്‍സ് വിഷയത്തില്‍ 1,93,544 പേര്‍ പരീക്ഷ എഴുതിയതില്‍ 1,68,975പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

കൊമേഴ്‌സ് വിഭാഗത്തില്‍ 1,00,879 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 89,455 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഹ്യുമാനിറ്റീസില്‍ 74,482പേര്‍ പരീക്ഷ എഴുതിയതില്‍ 53,575 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 28,495 പേര്‍ പരീക്ഷ എഴുതിയതില്‍ 22,338 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ഇത്തവണ വിജയത്തില്‍ 0.13 ശതമാനം വര്‍ധനയുണ്ടായി. സയന്‍സില്‍ 78.76 ശതമാനവും, കൊമേഴ്‌സില്‍ 77.76 ശതമാനവും, ഹ്യുമാനിറ്റീസില്‍ 71.75 ശതമാനവുമാണ് വിജയം.

ഏറ്റവും കൂടുതൽ വിദ്യാര്‍ഥികൾ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേർ. കുറവ് വിദ്യാര്‍ഥികൾ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. പട്ടം സെന്‍റ് മേരീസ് സ്കൂളിൽ ഏറ്റവും കൂടുതൽ വിദ്യാര്‍ഥികൾ പരീക്ഷ പാസായി (715 പേർ).

ജൂണ്‍ 21 മുതല്‍ സേ ഇംപ്രൂവ്‌മെന്‍റ് പരീക്ഷ നടത്തും. സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം വൈകുന്നേരം നാല് മുതല്‍ ലഭ്യമാകും.

ഫ​ലം അ​റി​യാ​ൻ:

www.keralaresults.nic.in

www.results.kite.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.prd.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here