കേന്ദ്രം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വന്‍തോതില്‍ വെട്ടിക്കുറച്ചു. നേരത്തെ 32,500 കോടി രൂപ വായ്പയെടുക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമേ അനുമതി നല്‍കിയിരുന്നുളളൂ. കഴിഞ്ഞ വര്‍ഷം 23,000 കോടിരൂപയുടെ വായ്പയാണ് കേന്ദ്രം അനുവദിച്ചത്. ഇതു കണക്കാക്കിയാല്‍ 7610 കോടി രൂപയുടെ കുറവാണുളളത്. എന്നാല്‍ കിഫ്ബിയുടെ പേരില്‍ എടുത്ത വായ്പകളുടെ പേരിലാണ് തുക വെട്ടിക്കുറച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കേന്ദ്രം നേരത്തെ കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും വഴിയെ്ടുത്ത ലോണുകള്‍ കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്നും വെട്ടിക്കുറയ്ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെന്‍ഷനുകളും പൂര്‍ണമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. യുജിസി അധ്യാപകരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക, ലീവ് സറണ്ടര്‍ എന്നിവയും കൊടുത്ത് തീര്‍ക്കാന്‍ സാധിച്ചിട്ടില്ല മാത്രമല്ല മാസം തോറും നല്‍കി വരുന്ന ക്ഷേമ പെന്‍ഷനും മാര്‍ച്ച് മുതല്‍ കുടിശ്ശികയാണ് അതിനാല്‍ തന്നെ ഈ തീരുമാനം സര്‍ക്കാരിന് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
കേരളത്തിന് വായ്പയെടുക്കാമെന്ന് നേരത്തെ അറിയിച്ച 32,400 കോടി രൂപ 23,000 കോടിയായി കുറവ് വരുത്തിയ വിവരം വെളളിയാഴ്ചയാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. ക്ഷേമ പെന്‍ഷനും, കിഫ്ബിയും എടുത്ത 14,312 കോടിയുടെ വായ്പ കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്നും വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര തീരുമാനം. ചെലവുകള്‍ വെട്ടിക്കുറച്ചതോടെ ധനസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. വായ്പ പരിധി വെട്ടിക്കുറച്ചത് സര്‍ക്കാരിന് വന്‍ തോതില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.