കോഴിക്കോട് ഒന്നര വയസുകാരിക്ക് സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ആന്തരികാവയവങ്ങള്‍ തകര്‍ന്ന കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആണ്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. പൊലീസില്‍ പരാതി നല്‍കാനും മാതാപിതാക്കള്‍ തയ്യാറായിട്ടില്ല.

ഈ മാസം 22നാണ് സ്വകാര്യ ഭാഗങ്ങളിലടക്കം പരുക്കേറ്റ നിലയില്‍ ഒന്നര വയസുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. കുടല്‍ ഉള്‍പ്പെടെ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കും മലദ്വാരത്തിനും പരിക്കുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി. അടിയന്തര നടപടി സ്വീകരിക്കാന്‍ പന്നിയങ്കര പൊലീസിന് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍  പറഞ്ഞു.

കുടുംബം പരാതി നല്‍കാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം. പരുക്കേറ്റത് എങ്ങനെ എന്ന കാര്യത്തില്‍ ക്യത്യമായ വിവരം നല്‍കാനും കുടുംബത്തിന് ആയിട്ടില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ വീടിന് സമീപത്തെ സിസി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here