പിണറായി സർക്കാർ നടത്തുന്ന അശാസ്ത്രീയമായ നിർമ്മാണങ്ങൾ എല്ലാം കോടികളുടെ കമ്മീഷൻ മുന്നിൽ കണ്ടു കൊണ്ടാണെന്നും സർക്കാരിന്റെ ആയുസ്സു പോലും ഈ നിർമ്മാണങ്ങൾക്ക് ഇല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പൂന്തുരം പാലം എന്നും ബി.ജെ.പി. ജില്ലാ സെക്രട്ടറി  ജി. വിനോദ് കുമാർ പറഞ്ഞു.

10 കോടി രൂപ മുടക്കി നിർമ്മിച്ച പാലവും അപ്രോച്ച് റോഡും കേവലം ആറു മാസത്തിനുള്ളിൽ തകർന്നു എന്നത് തന്നെ പിണറായി സർക്കാർ നിർമ്മിക്കുന്നത് എല്ലാം  പഞ്ചവടിപ്പാലങ്ങൾ ആണെന്ന് വെളിവായിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആറുമാസം മുമ്പ്   ഉദ്ഘാടനം നടത്തിയ പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിഞ്ഞതിനെതിരെ ബി.ജെ.പി. പുന്നപ്ര വടക്ക് ഈസ്റ്റ് – വെസ്റ്റ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ  പ്രതിഷേധ മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ സംസ്ഥാന  ഘടകം തൊട്ട്  ബ്രാഞ്ച്  തലം  വരെ കമ്മീഷൻ കൊടുക്കേണ്ടി വരുമ്പോൾ  10 കോടിയുടെ നിർമ്മാണം 4  കോടിയിൽ ഒതുക്കാൻ കരാറുകാരൻ നിർബന്ധിതനാകുന്നു എന്നും  PWD ഉദ്യോഗസ്ഥർക്കുള്ള കൈമടക്ക് ഇതിനു പുറമെ ആണെന്നും  മുഖ്യ പ്രഭാഷണം നടത്തിയ  എൽ.പി. ജയചന്ദ്രൻ പറഞ്ഞു. ബിജെപി പുന്നപ്ര വടക്ക് ഈസ്റ്റ് ഏരിയ പ്രസിഡന്റ് എസ്.അജയകുമാർ അധ്യക്ഷത വഹിച്ചു.  

ബിജെപി മുല്ലയ്ക്കൽ മണ്ഡലം പ്രസിഡണ്ട് ആർ.കണ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി എസ്. സുമേഷ്,  പുന്നപ്ര വെസ്റ്റ്  ഏരിയ പ്രസിഡന്റ് പി.വിനോദ്,   മണ്ഡലം വൈസ് പ്രസിഡന്റും   നഗരസഭ  കൗൺസിലറുമായ  എസ്. ഹരികൃഷ്ണൻ, ബിജു തുണ്ടിൽ, ട്രഷറർ ഡാനി രാജ്, ജോസഫ് പറയകാട്ടിൽ, വിഷ്ണു കണ്ണാറ, അനന്തു.ആർ. കൃഷ്ണ , ഐ.ടി. സെൽ മണ്ഡലം കൺവീനർ വസന്തഗിരി എ.ഷാം ജി,വി.രാജലക്ഷ്മി, കെ.ബി. മായ, പി. മനേഷ് ,  വാർഡ്  മെമ്പർ രജിത്ത് രാമചന്ദ്രൻ ,കെ.മധു  എന്നിവർ  സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here