![idukki_med](https://i0.wp.com/keralatimes.com/wp-content/uploads/2023/07/idukki_med.jpg?resize=650%2C345&ssl=1)
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കേരള കോൺഗ്രസ്-ജേക്കബ് യുവജന വിഭാഗം ആവശ്യപ്പെട്ടു. ഇടുക്കി മെഡിക്കൽ കോളജ് സ്ഥാപിതമായത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.
ഇടുക്കി മെഡിക്കൽ കോളജ് ഇടുക്കിയെ സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ അറിയപ്പെടണമെന്നും അത് അദ്ദേഹത്തോടുള്ള മലയോര ജനതയുടെ ആദരവാണെന്നും യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ടിൻസ് ജെയിംസ് പറഞ്ഞു.
പാർട്ടി ജില്ലാ വർക്കിംഗ് പ്രസിഡന്റ് സാം ജോർജ്, ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ഇടക്കുളത്തിൽ, വാഴത്തോപ്പ്, കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റുമാരായ രാജേന്ദ്രൻ ഗുരുക്കൾ, ലാജി പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ലാൽ ഭാസ്കർ, അൻഷാജ് കല്ലേകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു