കൊച്ചി: നിനച്ചിരിക്കാതെ ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് മഹേഷ് എന്ന ബേക്കറി ഉടമ. അതും നറുക്കെടുപ്പിന് തൊട്ട് മുന്‍പ് എടുത്ത ടിക്കറ്റിന്. വെള്ളിയാഴ്ച നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം ആണ് മഹേഷിന് ലഭിച്ചത്. തൃപ്പുണിത്തുറ തെക്കന്‍പറവൂര്‍ സ്വദേശിയാണ് ഇദ്ദേഹം. തെക്കന്‍പറവൂരില്‍ തന്റെ ബേക്കറിക്ക് സമീപം ലോട്ടറി വില്‍ക്കുന്ന ശശിയുടെ കടയില്‍ നിന്നാണ് മഹേഷ് ലോട്ടറി എടുക്കുന്നത്. അതും വല്ലപ്പോഴും. ചിലപ്പോഴൊക്കെ ചെറിയ സമ്മാനങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ വെള്ളിയാഴ്ച നറുക്കെടുപ്പിന് തൊട്ടുമുന്‍പ് ഇദ്ദേഹം ടിക്കറ്റ് എടുക്കുക ആയിരുന്നു.

നിര്‍മലിന്റെ മൂന്ന് ടിക്കറ്റുകളാണ് 40 രൂപ വീതം മുടക്കി മഹേഷ് എടുത്തത്. പതിവ് പോലെ പ്രതീക്ഷയൊന്നും ഇല്ലാതെ ടിക്കറ്റുമായി മടങ്ങുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ 70 ലക്ഷം മഹേഷിന്റെ ടിക്കറ്റിന് ലഭിക്കുക ആയിരുന്നു. ഇദ്ദേഹം എടുത്ത മറ്റൊരു ടിക്കറ്റിന് 8000 രൂപയുടെ സമാശ്വാസ സമ്മാനവും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 30 വര്‍ഷമായി ബേക്കറി നടത്തുന്ന ആളാണ് മഹേഷ്. അടുത്തിടെയായി വൃക്കരോഗ ബാധിതനായി ചികിത്സയിലാണ് അദ്ദേഹം. വലിയ സാമ്പത്തിക ബാധ്യതയും ഉണ്ട്. ഈ അവസരത്തില്‍ ആണ് നിര്‍മല്‍ ലോട്ടറിയുടെ ഭാഗ്യം മഹേഷിനെ തേടി എത്തിയത്. തന്റെ ചികിത്സയ്ക്കായി എടുത്ത വായ്പകള്‍ അടച്ചു തിര്‍ക്കുക എന്നതാണ് മഹേഷിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് മഹേഷിന്റെ കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here