Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കമേരി ജോണിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും സെപ്തംബര്‍ 13 ബുധനാഴ്ച

മേരി ജോണിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും സെപ്തംബര്‍ 13 ബുധനാഴ്ച

-

അപ്പച്ചന്‍ കണ്ണഞ്ചിറ

എന്‍ഫീല്‍ഡ്-യു.കെ: ലണ്ടന്‍ എന്‍ഫീല്‍ഡില്‍ എന്‍ഫീല്‍ഡ് കാവെല്‍ ഹോസ്പിറ്റല്‍ വാര്‍ഡിന്റെ സീനിയര്‍ സിസ്റ്റര്‍ പദവിയില്‍ ജോലിയിലിരിക്കെ മരിച്ച മലയാളി നേഴ്‌സ് പുത്തന്‍കണ്ടത്തില്‍ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും സെപ്തംബര്‍ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പൊതുദര്‍ശനം. മലയാളികള്‍ക്കിടയില്‍ വളരെ സൗഹൃദം കാത്തു സൂക്ഷിക്കുകയും ആവശ്യങ്ങളില്‍ അവര്‍ക്ക് സഹായിയുമായിരുന്ന മേരി ജോണ്‍ ഏവരുടെയും പ്രിയപ്പെട്ട ‘മേരി ആന്റി’ ആയിരുന്നു.

മുളന്തുരുത്തി സദേശിനിയായ മേരി പി ജോണ്‍ (63) കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്‍ഫീല്‍ഡില്‍ താമസിച്ചു വരുകയായിരുന്നു. ആല്മീയവും, ജീവ കാരുണ്യവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മേരി,നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ പഠനച്ചിലവും വഹിച്ചിരുന്നു. മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട ‘മേരി ആന്റി’ക്ക് എന്‍ഫീല്‍ഡില്‍ സ്‌നേഹാര്‍ദ്രമായ യാത്രാമൊഴി നേരുവാന്‍ ഉള്ള ഒരുക്കത്തിലാണ് മലയാളി സമൂഹം. മുളന്തുരുത്തി പുത്തന്‍ കണ്ടത്തില്‍ പരേതരായ ജോണ്‍-അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. മേരി പി ജോണ്‍. ജോണി പി ജോണ്‍ (ന്യൂയോര്‍ക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോണ്‍,പരേതയായ അമ്മിണി ജോയി, ലീലാ ജോര്‍ജ്ജ് എന്നിവര്‍ സഹോദരങ്ങളാണ്.

അന്ത്യോപചാര ശുശ്രുഷകള്‍: സെപ്തംബര്‍ 13 ന് ബുധനാഴ്ച ഉച്ചക്ക് 12:00 മണിക്ക് ആരംഭിക്കും.Our Lady Of Mount Carmel & Saint George RC Church45 London Road, Enfield, EN2 6DS CemeteryEnfield Crematorium & CemeteryEnfield EN1 4DS. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് വര്‍ഗ്ഗീസ്- 07588 422544അല്‍ഫോന്‍സാ ജോസ്- 07804 833689.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: