പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് കുതിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിതാവിന്റെ പിന്തുടര്‍ച്ച് ചാണ്ടി ഉമ്മന്‍ വളരെ നന്നായി തന്നെ കൊണ്ടു പോകുമെന്ന് കരുതുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത് പ്രതീക്ഷിച്ച വിജയമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയോട് ഉള്ള കടപ്പാടും സ്‌നേഹവും ആണ് ജനങ്ങള്‍ നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ പ്രതിരൂപം ആയാണ് ചാണ്ടി ഉമ്മനെ ജനം കണ്ടത്. ഭരണ വിരുദ്ധ വികാരവും വന്‍ വിജയത്തിന് കാരണമായെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here