സോളാർ കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ ഇമേജ് തകരുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടെ നടന്ന തിരുവഞ്ചൂർ ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ടു അന്വേഷണം വേണ്ടെന്ന് കോൺഗ്രസ് പറയുന്നത് അവർ കുടുങ്ങും എന്നതിനാലാണെനന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാർ കേസിൽ താൻ ഇടപെട്ടിട്ടില്ലെന്നും അഡ്വ. ഫെനി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരൻ ഗണേഷ് കുമാര്‍ തന്നെയെന്ന്‌ ഫെനി ബാലകൃഷ്ണൻ പറഞ്ഞു. ഗണേഷ് കുമാറിന്റെ സഹായികളുടെ നിർദേശപ്രകാരം ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ലൈംഗികാരോപണം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ ഇതിൽ ഇടപെട്ടു. ഇ.പി ജയരാജൻ കൊല്ലത്ത് വച്ച് തന്റെയടുത്ത് സംസാരിച്ചു. ഈ ആരോപണമെല്ലാം നിലനിൽക്കട്ടെ. തനിക്ക് വേണ്ടതെല്ലാം ചെയ്ത് തരാമെന്ന് ഇ.പി പറഞ്ഞതായും ഫെനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here