വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീച്ചറാണ് കഴിഞ്ഞദിവസം ഇന്ത്യയില്‍ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ വന്നതിന് പിന്നാലെ സെലിബ്രറ്റികളടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ചാനല്‍ ലിങ്കുകള്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഈ ഫീച്ചര്‍ ലഭിക്കാത്ത നിരവധി പേരാണ് ഉള്ളത്. എന്താണ് വാട്സ്ആപ്പ് ചാനല്‍ എന്നു പരിശോധിക്കാം.

ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണിത്. അതേസമയം ചാനലില്‍ പങ്കാളിയാകുന്നവനരുടെ പ്രൊഫൈല്‍ അഡ്മിന് മാത്രമായിരിക്കും കാണാന്‍ കഴിയുക. ചാനലില്‍ ഉള്ള മറ്റംഗങ്ങള്‍ക്ക് മറ്റുള്ളവരുടെ ഫോണ്‍ നമ്പറോ പ്രൊഫൈലോ കാണാന്‍ കഴിയില്ല എന്നത് പ്രധാന സവിശേഷതയാണ്. നിലവില്‍ സ്റ്റാറ്റസ് ടാബിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള്‍ അറിയാനും സാധിക്കും.

ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെയായിരിക്കും ഒരു വ്യക്തിയോ സ്ഥാപനമോ ക്രിയേറ്റ് ചെയ്ത ചാനലുകളില്‍ ഉപഭോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുക. 2023 ജൂണിലാണ് വാട്സ്ആപ്പ് ചാനല്‍ ഫീച്ചര്‍ വാട്സ്ആപ്പിലെത്തുന്നത്. നിലവില്‍ 150ലധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഇന്‍സ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികള്‍ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാന്‍ കഴിയുക.

സുരക്ഷ കാര്യങ്ങളിലും വാട്സ്ആപ്പ് ചാനല്‍ നീതി പുലര്‍ത്തുന്നുണ്ട്. ചാനലിലെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും. കൂടാതെ 30 ദിവസം മാത്രമേ വാട്സ്ആപ്പ് ചാനല്‍ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളൂ. കൂടാതെ അഡ്മിന്റെ വ്യക്തിഗതമായ മറുപടി ഫോളോവേഴ്സിന് കാണാന്‍ സാധിക്കില്ല. ഉപഭോക്താക്കള്‍ക്ക് ഒരു ചാനല്‍ ഫോളോ ചെയ്യുന്നത് നിര്‍ത്തണമെങ്കില്‍, ഏത് സമയത്തും നിങ്ങള്‍ക്ക് എളുപ്പത്തില്‍ മ്യൂട്ട് ചെയ്യുകയോ അണ്‍സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്യാവുന്നതാണ്.

നിങ്ങളുടെ നിലവിലുള്ള വാട്ട്സ്ആപ്പ് അക്കൗണ്ടോ പുതിയതോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ചാനല്‍ സൃഷ്ടിക്കാന്‍ കഴിയും. അവിടെ നിങ്ങള്‍ അഡ്മിന്‍ ആയിരിക്കും.അതുപോലെ അഡ്മിന് തന്റെ ചാനല്‍ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here