ഇടുക്കി. അടിമാലി കുമളി ദേശിയപാതയിൽ കരിമ്പന് സമീപം വാഹനാപകടം; സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്.

അടിമാലി കുമളി ദേശിയപാതയിൽ കരിമ്പനും അശോക കവലയ്ക്കും ഇടയിൽ സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമീക വിവരം. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ചെറുതോണിയിൽ നിന്നും മുരിക്കാശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മുരിക്കാശ്ശേരിയിൽ നിന്ന് ചെറുതോണിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് ദേശിയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here