കട്ടപ്പന .സംസ്ഥാനത്ത് നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ലയിലെ ഇരട്ടയാർ കരുണാപുരം. കട്ടപ്പന മുനിസിപ്പാലിറ്റി.[ ഇരുപതേക്കർ ].. കാഞ്ചിയാർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലും ജനങ്ങളിൽ ആശങ്കപ്പെടരുകയാണ്.

ഹൈറേഞ്ചിലെ ഏറ്റവും കൂടുതൽ ജനവാസമുളള മേഖലയായ തൂക്കുപാലം പട്ടം കോളനിയിൽപ്പെട്ട ചോറ്റുപാറയിൽ സ്കൂളിന് സമീപത്തായി ഏക്കർ കണക്കിന് ഭൂമിയിലാണ് കൂട്ടമായി അധിവസിക്കുന്നത്.
വവ്വാലുകൾ കൂട്ടത്തോടെ കിടക്കുന്ന കൃഷി ഭൂമിക്ക് 200 മീറ്റർ ചുറ്റളവിലായി മറ്റൊരു എൽ പി സ്കൂളും സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളും ഗവൺമെൻറ് ഹോമിയോ ആശുപത്രിയിൽ സ്ഥിതി ചെയ്യുന്നുണ്ട്.
കടവാവലുകങ്ങളുടെ ശബ്ദം സ്കൂൾ കുട്ടികൾക്ക് ശല്യമാകുന്നുണ്ടെങ്കിലും മറ്റു പ്രശ്നങ്ങൾ ഉണ്ടാവതെയിരിക്കാൻ വിവരങ്ങൾ പഞ്ചായത്ത് ഹെൽത്ത് അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ഇരട്ടയാർ പഞ്ചായത്തിലെ വലിയ തോവാള ഇരട്ടയാർ തുടങ്ങി…

സ്കൂളിന്റെ 200 മീറ്റർ ഉള്ളിലായി കടവാവലുകളുടെ ശല്യം രൂക്ഷമാണ്. വവ്വാലുകളിൽ നിന്നുള്ള പേനുകൾ സമീപത്തെ വീടുകളിൽ പലപ്പോഴും അധികമായി കാണപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
സ്കൂൾ കുട്ടികൾ അടക്കം ആരുംതന്നെ നിലത്ത് വീണു കിടക്കുന്ന നെല്ലിക്ക പേരയ്ക്ക ചാമ്പങ്ങ തുടങ്ങിയവയും പക്ഷിയോ ഒബാലുകളോ കടിച്ച മഴ വർഗ്ഗങ്ങളും കഴിക്കരുതെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു –
പക്ഷിപ്പനി വന്നാൽ താറാവുകളെയും കോഴികളെയും പന്നിപ്പനി വന്നാൽ പന്നികളെയും കൊന്നൊടുക്കുന്നവർ നിപ്പാ വൈറസ് പോലെയുള്ള മാരകരോഗങ്ങൾ പകർത്തുന്ന വവ്വാലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും വവ്വാലുകളുടെ പെരുപ്പം തടയുന്നതിനോ വവ്വാലികളുടെ ശല്യം ഒഴിവാക്കുന്നതിനോ ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here