ഇടുക്കി – / കട്ടപ്പന.വണ്ടിപ്പെരിയാർ ഡൈമുക്കിൽ നിന്നും കള്ളനോട്ട് പിടികൂടിയ കേസിലെ പ്രധാന കണ്ണിയായ തമിഴ്നാട് വിരുക്കം പാക്കം ഗാന്ധിനഗർ സ്വദേശി സുബ്രഹ്മണ്യനെയാണ് തമിഴ്നാട് പോലീസിൽ നിന്നും തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് കള്ളനോട്ട് കേസിൽ ഏഴ് പേരെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു തമിഴ്നാട്ടിൽ നിന്നുമാണ് കള്ളനോട്ട് ലഭിച്ചതെന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യ കണ്ണി ക്കായുള്ള അന്വേഷണത്തിനിടയിലാണ് ചെന്നൈയിൽ 45 ലക്ഷം രൂപയുടെ കള്ളനോട്ട് അടിക്കാൻ ഉപയോഗിക്കുന്ന മിഷൻ അടക്കം സുബ്രഹ്മണ്യനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിടിയിലായ സുബ്രഹ്മണ്യൻ മുഖാന്തരമാണ് വണ്ടിപ്പെരിയാറിൽ കള്ളനോട്ട് എത്തിച്ചതെന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാന കണ്ണിയായ സുബ്രഹ്മണ്യനെ തമിഴ്നാട് പോലീസിന്റെ പക്കൽ നിന്നും വണ്ടിപ്പെരിയാർ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത് തമിഴ്നാട് പോലീസിന്റെ സാന്നിധ്യത്തിൽ കസ്റ്റഡിയിൽ വാങ്ങി പ്രതിയെ വണ്ടിപ്പെരിയാറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ തന്നെയാണ് വണ്ടിപ്പെരിയാറിൽ അറസ്റ്റിലായവർക്ക് കള്ളനോട്ട് കൈമാറിയത് എന്ന് സ്ഥിരീകരിച്ചു പ്രതിയെ തമിഴ്നാട് പോലീസിനൊപ്പം വിട്ടയച്ചു ഇതോടെ പ്രധാന കണ്ണിയടക്കം എട്ടു പേരെയാണ് കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here