മന്ത്രിസഭ പുനഃസംഘടനയില്‍ ഇപ്പോഴത്തെ വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്ന് ഇ.പി.ജയരാജന്‍. ‘പുനഃസംഘടന എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. എല്ലാവരേയും ഉള്‍കൊള്ളാനാകില്ല. ചര്‍ച്ചകള്‍ നടന്നത് മന്ത്രിസഭാ രൂപീകരണസമയത്ത്. അതനുസരിച്ചാണ് ആദ്യധാരണയെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

അതേസമയം, മന്ത്രിസഭാ പുനഃസംഘടന ശരിവച്ച് ആന്റണി രാജു രംഗത്തെത്തി. പുനഃസംഘടന ഇല്ലെങ്കിലേ വാര്‍ത്തയുളളൂ. എല്ലാ സമവാക്യങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും പരിശോധിച്ചാകും പുനഃസംഘടന. രണ്ടരവര്‍ഷം എന്നത് മനസാ സ്വീകരിച്ചാണ് മന്ത്രിയായതെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിമാര്‍ അഭിപ്രായം പറയേണ്ട വിഷയമല്ല. അതിനു അതിന്‍റേതായ രീതികളുണ്ടെന്നും വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയ്ക്കെതിരെ പരിഹാസവുമായി കെ.മുരളീധരൻ എം.പി രംഗത്തെത്തി. കേട്ടിടത്തോളം മുഖം കൂടുതൽ വികൃതമാകും. സോളർ കേസിൽ ഒന്നാം പ്രതി ഗണേഷ് കുമാറും രണ്ടാം പ്രതി പിണറായി വിജയനുമാണെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here