Sunday, October 1, 2023
spot_img
Homeജീവിത ശൈലിആരോഗ്യവും ഫിട്നെസ്സുംസംസ്ഥാനത്ത് കൂടുതൽ നിപ പോസിറ്റീവ് കേസുകൾ ഇല്ല, പ്രതിരോധം ശക്തമായി തുടരുന്നു; വീണ ജോർജ്

സംസ്ഥാനത്ത് കൂടുതൽ നിപ പോസിറ്റീവ് കേസുകൾ ഇല്ല, പ്രതിരോധം ശക്തമായി തുടരുന്നു; വീണ ജോർജ്

-

സംസ്ഥാനത്ത് കൂടുതൽ നിപ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവായി. നിലവിൽ രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ട്. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടക്കുന്നു. 19 ടീമുകളുടെ മീറ്റിംഗ് ചേർന്നുവെന്നും കൂടുതൽ ആംബുലൻസുകൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ഹൈ റിസ്കിൽ ഉള്ളവരുടെ സാമ്പിൾ കളക്ഷൻ ഇന്ന് തന്നെ പൂർത്തിയാകും. കൂടുതൽ സാമ്പിളുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.മോണോ ക്ലോണൽ ആന്റി ബോഡി എത്തിച്ചിട്ടുണ്ട്. അത് നൽക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. നിലവിൽ അത് നൽകേണ്ടതില്ലെന്നാണ് വിദഗ്ധർ പറഞ്ഞത്. ഫലം പോസിറ്റീവായവരിൽ രണ്ട് പേർക്ക് നിലവിൽ ലക്ഷണങ്ങൾ ഇല്ല.

അതേസമയം നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധി. ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: