കട്ടപ്പന. തിരക്കുള്ള ബസുകളിൽ കയറി സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണ്ണം മോഷണം നടത്തുന്ന മൂന്ന് സ്ത്രീകൾ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും വിലസുന്നു ബുധനഴ്ച കട്ടപ്പനയിൽ നിന്നും ഉപ്പുതറയ്ക്ക് പോയ ബസ്സിൽ ഒരു യാത്രക്കാരിയുടെ അഞ്ചു പവൻ തൂക്കം വരുന്ന സ്വർണ്ണവും മറ്റു രേഖകൾ അടങ്ങിയ പേഴ്സുംഅപകരിക്കുകയും അതുമായി മറ്റൊരു ബസ്സിൽ കയറി ഇരുപതേക്കൽ വന്നിറങ്ങുകയും അവിടെ നിന്നും ഓട്ടോയിൽ കയറികട്ടപ്പന ഇടുക്കി കവലയിൽ ആളൊഴിഞ്ഞ പ്രദേശത്ത് പോയി ഇറങ്ങി മൂവർ സംഘം.ഓട്ടോയിൽ പേഴ്സ് കിടക്കുന്നതുകണ്ട് ഓട്ടോക്കാരൻ ഇതുമായി തിരികെ എത്തിയപ്പോൾമൂവർ സംഘം അവിടെ നിന്നു. പോയി കഴിഞ്ഞു. സംശയം തോന്നിയ ഓട്ടോക്കാരൻ പേഴ്സും രേഖകളും കട്ടപ്പന പോലീസിൽ ഏൽപ്പിക്കുകയായിരുന്നു രേഖകൾ പരിശോധിച്ച പോലീസ് യഥാർത്ഥ ഉടമയെ വിളിച്ചപ്പോൾ ആണ് സ്വർണ്ണവും മറ്റും മോഷണം പോയതായി അറിഞ്ഞത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും ഒന്നിലധികം പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here