വയനാട് തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴ കമ്പമലയിലെത്തിയ സംഘം പകല്‍ പന്ത്രണ്ടുമണിയോടെ കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പോസ്റ്ററുകളും പതിച്ചാണ് സംഘം മടങ്ങിയത്. പ്രദേശത്ത് മുന്‍പും മാവോയിസ്റ്റ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയിലേക്ക് എത്തിയിട്ടുണ്ട്. സംഘാംഗങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കാടിനാല്‍ ചുറ്റപ്പെട്ട തോട്ടംമേഖലയായതിനാല്‍ സംഘം എവിടേക്ക് പോയിട്ടുണ്ടെന്നതില്‍ അവ്യക്തത തുടരുകയാണ്. നാട്ടുകാരില്‍ നിന്നുള്‍പ്പെടെ പൊലീസ് വിശദമായി വിവരം ശേഖരിക്കുകയാണ്.

തോട്ടം ഭൂമി ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളാണ് സംഘം പതിപ്പിച്ചത്. മലയാളത്തിലും തമിഴിലുമാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here