ന്യു ജേഴ്സി: ജേക്കബ് തരകന്‍ (കുഞ്ഞുമോന്‍-64) തിരുവനന്തപുരത്ത് അന്തരിച്ചു. ദീര്‍ഘകാലമായി ന്യു ജേഴ്സിയില്‍ ഈസ്‌റ് ഹാനോവര്‍ നിവാസി ആയിരുന്നു. മരുതൂര്‍ കിളിയിലത്ത് പരേതരായ ചാക്കോ വര്‍ഗീസിന്റെയും മേരി വര്‍ഗീസിന്റെയും (ഞായല്ലൂര്‍ കുടുംബാംഗം) ഒന്‍പതു മക്കളില്‍ ഒരാളായിരുന്നു. സംസ്‌കാര ശുശ്രുഷ ഒക്ടോബര്‍ 3ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മണ്ണന്തല (ടിസി 13/ 1792) വീട്ടിലും സംസ്‌കാരം മുന്ന് മണിക്ക് അരുവിയോട് സെന്റ് റീത്താസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും നടക്കും. (മരുതൂര്‍, തിരുവനന്തപുരം-28).

ദീര്‍ഘകാലമായി ന്യു ജേഴ്സിയില്‍ ഈസ്‌റ് ഹാനോവര്‍ നിവാസി ആയിരുന്നു. മരുതൂര്‍ കിളിയിലത്ത് പരേതരായ ചാക്കോ വര്‍ഗീസിന്റെയും മേരി വര്‍ഗീസിന്റെയും (ഞായല്ലൂര്‍ കുടുംബാംഗം) ഒന്‍പതു മക്കളില്‍ ഒരാളായിരുന്നു. റോക്ക് ലാന്‍ഡ് കൗണ്ടിയിലെ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. പലവട്ടം പള്ളി ട്രസ്റ്റി ആയിരുന്നിട്ടുണ്ട്. തിരുവനന്തപുരത്തു സ്നേഹവീട്, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി ഉള്‍പ്പടെ ഒട്ടനവധി പേര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി പുരുഷന്മാര്‍ക്കുള്ള മെന്റലി ചലഞ്ച്ഡ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കുവൈറ്റില്‍ ടൊയോട്ട കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് അല്‍ അഹ്ലി ബാങ്കില്‍ ഐ ടി. ഉദ്യോഗസ്ഥനായി. 1992 ല്‍ ന്യു ജേഴ്സിയില്‍ എത്തിയ ശേഷം റെസ്പിറ്ററി തെറാപ്പിയില്‍ ബിരുദമെടുത്ത് സെന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററിലും ന്യുവാര്‍ക്ക് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലും ജോലി ചെയ്തു. യു.എം.ഡി.എന്‍.ജെ യില്‍ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടറും ആയിരുന്നു. ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മിറ്റി അംഗമായിരുന്നു.

പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ല്‍ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നല്‍കിയ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാര്‍ തെയോഫിലോസ്, ഡീക്കന്‍ അലക്സാണ്ടര്‍ ആറ്റുപുറത്ത് എന്നിവരോടൊപ്പം ഉണ്ടായിരുന്ന ഏക അയ്മേനി ചാക്കോച്ചന്‍ കിളിയിലത്തിന്റെ കൊച്ചുമകനാണ് ജേക്കബ് തരകന്‍.

ഭാര്യ മോളി ജേക്കബ് ന്യുവാര്‍ക്ക് യു.എം.ഡി.എന്‍. ജെ.യില്‍ നഴ്‌സ് പ്രാക്ടീഷണര്‍. (ഏലപ്പാറ കളപ്ലാക്കല്‍ കുടുംബാംഗം)
മക്കള്‍: ജിലു ചെങ്ങാട്ട് (ബോസ്റ്റണ്‍), ജിഷ നഗുര്‍ (ഈസ്‌റ് ഹാനോവര്‍), ജീവന്‍ ജേക്കബ്.
മരുമക്കള്‍: റോജര്‍ ചെങ്ങാട്ട്, ആല്‍വിന്‍ നഗുര്‍.
കൊച്ചുമക്കള്‍: മഗ്ദലന ചെങ്ങാട്ട്, ജോര്‍ജ് ചെങ്ങാട്ട്, എസക്കിയേല്‍ ചെങ്ങാട്ട്, റഫേയല ചെങ്ങാട്ട്, അഷേര്‍ നഗുര്‍, ലൂസി നഗുര്‍.

ജോര്‍ജ് തുമ്പയില്‍

LEAVE A REPLY

Please enter your comment!
Please enter your name here