കരുവന്നൂരിൽ വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് കൂടുതൽ പലിശ ഇളവ് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ചന്ദ്രശേഖരന്‍ അറിയിച്ചു. ഒരു വര്‍ഷം വരെ കുടിശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനവും അഞ്ച് വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് 50 ശതമാനം വരെയും പലിശയില്‍ ഇളവും നൽകും. രോഗികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും പലിശ ഇളവ് അനുവദിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. ഡിസംബര്‍ 30 വരെ പലിശ ഇളവ് അനുവദിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here