കലാ ഷാഹി

തിരുവനന്തപുരം: ഫൊക്കാന ഹൗസിംഗ് പ്രോജക്ട് കേരളത്തിലെ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന നിര്‍ധനകര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയില്‍ രണ്ടു വീടുകളുടെ താക്കോല്‍ ദാനം നവംബര്‍ 11, 12 തീയതികളില്‍ ഫോകാന പ്രസിഡന്റ് ഡോക്ടര്‍ ബാബു സ്റ്റീഫന്‍ നിര്‍വഹിച്ചു കഴക്കൂട്ടം അമ്പലത്തിന്‍കര സ്വദേശികളായ സഹോദരിമാര്‍ അനീഷയ്ക്കും ബിനീഷയ്ക്കും നല്‍കിയ വീടിന്റെ താക്കോല്‍ നവംബര്‍ 11 ശനിയാഴ്ചയും, ഒരുവാതില്‍കോട്ട സരോജിനി അമ്മക്ക് നവംബര്‍ 12നും വീടുകളുടെ താക്കോല്‍ കൈമാറി.

അനീഷയുടെയും ബിനീഷയുടെയും അമ്മ ടെല്‍മ മൂന്നുവര്‍ഷം മുമ്പ് മരിച്ചുപോയതാണ്. അച്ഛന്‍ ബിനുവിന് കൂലിപ്പണിയാണ്. കുട്ടികളെ കോളജിലൊന്നും അയച്ചു പഠിപ്പിക്കാനുള്ള സാമ്പത്തിക അവസ്ഥ ബിനുവിനില്ല. അതിനാല്‍ ബിനീഷ ഡിസ്റ്റന്റ് എജ്യുക്കേഷന്‍ വഴി വീട്ടിലിരുന്നാണ് പഠിക്കുന്നത്. അനീഷയും മെഡിക്കല്‍ എന്‍ട്രന്‍സില്‍ ചേരുവാന്‍ കഴിയാത്തതിനാല്‍ അടുത്ത വീട്ടിലെ കുട്ടിയുടെ പുസ്തകങ്ങള്‍ വാങ്ങി വീട്ടിലിരുന്നാണ് പഠിക്കുന്നത്. ഫൊക്കാനയുടെ നേതൃത്വത്തിലാണ് ഈ സഹോദരിമാരുടെ വീട് നിര്‍മിച്ചത്. ആകെ ചെലവായ എട്ടര ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ ഫൊക്കാനയാണ് നല്‍കിയത്. ബാക്കി തുക സിപിഎം പ്രവര്‍ത്തകരും റോട്ടറി ക്ലബും നാട്ടുകാരും കണ്ടെത്തി.

ഫൊക്കാന നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ പണി നടന്നു വരുന്ന ബാക്കി നാലു വീടുകളുടെ നിര്‍മ്മാണം കഴിയാറായി അവയുടെ താക്കോല്‍ദാനം 2024 ജനുവരിയില്‍ നടത്താനാകുമെന്ന് കഴിഞ്ഞ രണ്ടു ദിവസവും താക്കോല്‍ കൈമാറ്റ ചടങ്ങ് ഉല്‍ഘാടനം ചെയ്ത കഴക്കൂട്ടം എംഎല്‍എയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വീട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്ന സി ലെനിന്‍ എസ് പി ദീപക് കൗണ്‍സിലര്‍ ഗോപകുമാര്‍ അജികുമാര്‍ കല്ലറ മധു രാജേഷ് ഗോപി ശ്രീകുമാര്‍ എസ് പ്രശാന്ത് ലെജീന്ദ്രന്‍ എന്നിവര്‍ രണ്ടു സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here