റോബിനെ പൂട്ടാൻ ഹർജിയുമായി കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകൾക്കെതിരെയാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വ.ദീപു തങ്കന്‍ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചട്ടങ്ങളിലെ ചില വകുപ്പുകൾ നിയമത്തിനെതിരെന്നാണ് കെഎസ്ആര്‍ടിസി വാദം. ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത വാഹനങ്ങൾ നിയന്ത്രിക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ഓൾ ഇന്ത്യ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ദേശീയപാത വഴി സർവീസ് നടത്താൻ ഒരുങ്ങുന്ന റോബിൻ ബസ്സിനെ തടയുകയാണ് ഹർജിയിലൂടെ കെഎസ്ആർടിസി ഉദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here