കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 40 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആംബുലന്‍സുകളിലായി വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകള്‍ കൂടിയിരുന്നു.

15 വിദ്യാര്‍ത്ഥികള്‍ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ച് വന്നുവെന്നും ഇതോടെ ആളുകള്‍ മേല്‍ക്കുമേല്‍ വീഴുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here