കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടിയുടെ മൊഴി. സ്ത്രീകളുടെയും പുരുഷന്റെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നും കുട്ടി പറഞ്ഞു. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുട്ടിയെ പൊലീസ് സുരക്ഷയില്‍ വീട്ടിലെത്തിക്കും.
അതേസമയം, കൊല്ലം ആശ്രാമം മൈതാനത്ത് സ്ത്രീയെ കുട്ടിയെ ഉപേക്ഷിക്കുന്ന പുതിയ ദൃശ്യം മനോരമ ന്യൂസിന് . ഓട്ടോറിക്ഷയിൽ എത്തുന്ന സ്ത്രീ ചൊവ്വ ഉച്ചയ്ക്ക് 1.14 നാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടുവരുന്നത്. ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ സ്ത്രീ കുഞ്ഞിനെ എടുത്തുകൊണ്ടാണ് മൈതാനത്തെ ഇരിപ്പിടത്തിലേക്ക് പോകുന്നത്.