കൊച്ചി: യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ട് (യുഎൻജിസി) സംരംഭവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന തസ്തികകളിലേക്ക് മലയാളിയായ മനുഷ്യാവകാശ പ്രവർത്തകൻ കമൽ ഹസൻ മുഹമ്മദ് നിയമിതനായി. സാമൂഹിക പ്രവർത്തന, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയനായ കമൽ ഹസൻ മുഹമ്മദിനെ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, ലിബർട്ടീസ് ആൻഡ് സോഷ്യൽ ജസ്റ്റിസ് (എഐസിഎച്ച്എൽഎസ്) സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് ചെയർമാനായി നിയമിച്ചു. ഓൾ ഇന്ത്യ ആന്റി കറപ്ഷൻ കൗൺസിലിന്റെ വാർത്താവിനിമയ സംസ്ഥാന മേധാവിയായും നാഷണൽ കൗൺസിൽ ഫോർ ന്യൂസ് ബ്രോഡ്കാസ്റ്റിംഗിന്റെ പ്രസ് ഡെപ്യൂട്ടി ഡയറക്ടറായുമാണ് മറ്റു നിയമനങ്ങൾ.

സാർവത്രിക സുസ്ഥിരത തത്വങ്ങൾ നടപ്പിലാക്കുന്നതിനും യുഎൻ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ ഏറ്റെടുക്കുന്നതിനുമുള്ള  പ്രതിബദ്ധതകളെ അടിസ്ഥാനമാക്കിയുള്ള സന്നദ്ധ സംരംഭമായ യുഎൻ ഗ്ലോബൽ കോംപാക്റ്റിൽ ഒപ്പു വച്ച  അംഗ സംഘടനയാണ് എഐസിഎച്ച്എൽഎസ്.

കണ്ണൂർ സ്വദേശിയായ കമൽ ഇപ്പോൾ കോതമംഗലത്താണ് താമസം. എഐസിഎച്ച്എൽഎസ് സംസ്ഥാന ഘടകത്തിന്റെ സ്വതന്ത്ര ചുമതലയുള്ള തലവനാവും കമൽ. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഇന്റർനാഷണൽ ബിസിനസ് അസോസിയേറ്റ് ആയ അദ്ദേഹം മൗറീഷ്യസിലെ വെൽമെഡ് ട്രിപ്പിന്റെ ഡയറക്ടറുമാണ്.

വസ്ത്ര ശേഖരണ കാമ്പയിൻ

ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സംരംഭമെന്ന നിലയിൽ, എഐസിഎച്ച്എൽഎസും അമ്മുകെയർ, മോഹൻജി ഫൗണ്ടേഷൻ, ഐറിസ് എന്നീ എൻജിഒകളും ചേർന്ന് ഡിസംബർ 6ന് കൂവളൂർ ഇർഷാദിയ റസിഡൻഷ്യൽ പബ്ലിക് സ്കൂളിൽ വസ്ത്ര ശേഖരണവും വിതരണവും സംഘടിപ്പിക്കുമെന്ന് കമൽ പറഞ്ഞു.

സമൂഹത്തിന്റെ ക്ഷേമത്തിനായി തന്നിൽ നിക്ഷിപ്തമായിരിക്കുന്ന സ്ഥാനങ്ങൾ വിനയത്തോടെ ഏറ്റെടുക്കുന്നതായും വരും ദിവസങ്ങളിൽ വിവിധ മാനുഷിക, പാരിസ്ഥിതിക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്ണെന്നും  കമൽ പറഞ്ഞു.

എഐസിഎച്ച്എൽഎസ്

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഡോ. ആന്റണി രാജുവാണ് എഐസിഎച്ച്എൽഎസ്  സ്ഥാപിച്ചത്. യുപിയിൽ നിന്നുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മനുഷ്യാവകാശ സംരക്ഷകനും സമാധാന പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ്. യുഎന്നിന്റെ മനുഷ്യാവകാശ പരിപാടികളിൽ സംസാരിക്കാനും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.

ദലൈലാമ, ആചാര്യ (ഡോ) ലോകേഷ് മുനി ജി, ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി ശ്രീ നിശ്ചലാനന്ദ സരസ്വതി, അമിതാഭ് ബച്ചൻ, ഉസ്താദ് അംജദ് അലി ഖാൻ, നടിയും എംപിയുമായ ജയപ്രദ, ഭോപ്പാൽ ആർച്ച് ബിഷപ്പ് ലിയോ കൊർണേലിയോ, ഡോ. മഹേഷ് ജോഷി – ഐബിഎസ് (അഡീഷണൽ  ഡയറക്ടർ ജനറൽ ദൂരദർശൻ), ജസ്റ്റിസ് കമലേശ്വര് നാഥ്, ഡോ. മധുകർ അംഗൂർ (ചാൻസലർ, അലയൻസ് യൂണിവേഴ്സിറ്റി), ഡോ. പ്രശാന്ത് ഭല്ല (പ്രസിഡന്റ് – മാനവ് രചന എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻസ് ) മേജർ ജനറൽ (റിട്ട) ശ്രീ രാജൻ കൊച്ചാർ തുടങ്ങിയവരാണ് എഐസിഎച്ച്എൽഎസ് -ന്റെ ഗവേണിംഗ് കൗൺസിലിന് കീഴിലുള്ള രക്ഷാധികാരികളും അഭ്യുദയകാംക്ഷികളും.

LEAVE A REPLY

Please enter your comment!
Please enter your name here