തൊടുപുഴ: കളമശ്ശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ മരണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോണ്‍ ആണ് മരിച്ചത്. അന്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ ജോണ്‍, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വില്ലേജ് ഓഫീസര്‍ ആയി വിരമിച്ച ജോണും ഭാര്യ ലില്ലിയും കൂടിയാണ് യഹോവാസാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. സ്‌ഫോടനത്തില്‍ ലില്ലിയ്ക്കും പരിക്കേറ്റിരുന്നു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

ഒരു കുടുംബത്തിലെ മൂന്നുപേര്‍ അടക്കം ആറു പേര്‍ക്കായിരുന്നു കളമശ്ശേരി സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ജോണിന്റെ മരണത്തോടെ മരിച്ചവരുടെ എണ്ണം ഏഴായി.

LEAVE A REPLY

Please enter your comment!
Please enter your name here