തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംക്‌ഷനില്‍വെച്ച് ഗവര്‍ണറെ കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണോ പ്രതിഷേധമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണോ പ്രതിഷേധമെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇതാണോ തനിക്കൊരുക്കിയ സുരക്ഷ?. ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണോ ശ്രമം, അത് വിലപ്പോവില്ല. മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് ഇതുപോലെ വരാന്‍ സമ്മതിക്കുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here