എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ചു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെപിസിസി പ്രസിഡന്റിന്റെ വിവാദ പ്രസ്താവന ശ്രദ്ധയിൽപെട്ടില്ല എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ ആണ്. എബിവിപി പ്രവർത്തകരെ സർവകലാശാല സെനറ്റിലേക്ക് തിരുകി കയറ്റുന്ന നിലപാട് അംഗീകരിക്കാനാവില്ല. സർവകലാശാലയിലെ മാക്സിസിറ്റ്വത്കരണവും കെഎസ്‌യു ശക്തമായി എതിർക്കും. കാവിവത്കരണത്തിന് ശ്രമിക്കുന്ന ഗവർണർക്കെതിരെയും കമ്മ്യൂണിസ്റ്റുവൽക്കരിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here