നവകേരള സദസുമായി ബന്ധപെട്ടു കോൺഗ്രസ്സ് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ തലസ്ഥാനത്ത്‌ സംഘർഷം. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗത്തിനിടെ നേതാക്കൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ വെള്ളം നേതാക്കൾ ഇരുന്ന വേദിവരെയെത്തി. വേദിയിലുണ്ടായിരുന്ന കെ സുധാകരൻ അടക്കമുള്ള നേതാക്കൾ നനഞ്ഞ് കുതിർന്നു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ കല്ലേറുണ്ടായി.

നവകേരള സദസ്സിന്റെ ബോർഡുകൾ പ്രവർത്തകർ തകർക്കുകയും ഇന്ദിരാഭവൻ റോഡ് ഉപരോധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുൾപ്പടെ തടഞ്ഞു. പ്രവർത്തകരെല്ലാം കെപിസിസി ആസ്ഥാനത്തേക്കെത്തി. എന്നാൽ നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.

പ്രകോപനമില്ലാതെയാണ് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധം തകർക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്ന് ശശി തരൂർ എം പി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here