പ്രതിഷേധങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും. വൈകിട്ട് 6.30നാണ് അദ്ദേഹം തിരിച്ചെത്തുന്നത്. അതേസമയം ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐയുടെ പ്രതിഷേധം തുടരാന്‍ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിൽ നിന്ന് രാജ് ഭവനിലേക്കുള്ള യാത്രയിൽ കനത്ത സുരക്ഷ ഒരുക്കും. നാളെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനാരിക്കെ ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനം. സര്‍ക്കാരും ഗവര്‍ണര്‍ തമ്മിലുള്ള പോര് തുടരുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ പുതിയ രണ്ടു പേരെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഇരുവരുടെയും രാജി ​ഗവർണർ അം​ഗീകരിച്ചതായി പൊതുഭരണ വകുപ്പ് അറിയിക്കുകയും ചെയ്തു. 29 ന്
നടക്കുന്ന സത്യപ്രതിജ്ഞയിൽ കെ ബി ​ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യും. ഇപ്പോൾ ലഭിക്കുന്ന വകുപ്പിന് പുറമേ സിനിമ വകുപ്പ് കൂടി നൽകണമെന്ന് കെ ബി ​ഗണേഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here