ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തിൽ മലപ്പുറം കൊളത്തൂർ സ്വദേശിയായ 60 കാരനെ പൊലീസ് പിടികൂടി. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.

കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. പെൺകുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേർന്ന് ഒരു വാഹനത്തിൽ ശബരിമലയിൽ തീർഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയിൽ ഒരു സ്ഥലത്ത് വാഹനം നിർത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങൾക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്‌തു. ഈ സമയത്ത് വാഹനത്തിലുണ്ടായ 60 വയസുകാരൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. പിന്നീട് കുട്ടി കരയുകയും പിതാവ് തിരിച്ചെത്തിയപ്പോൾ വിവരം അറിയിക്കുകയായിരുന്നു. ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതി നൽകുകയും 60 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here