ആലപ്പുഴയിൽ ഒന്നര വയസ്സുകാരനെ അതിക്രൂരമായി മർദിച്ചു അമ്മയുടെ സുഹൃത്ത്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. അമ്മ ദീപയുടെ ആൺസുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാർ ആണ് കുഞ്ഞിനെ മർദ്ദിച്ചത്. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിത്സ തുടരുകയാണ്. അമ്മയും കുട്ടിയെ മർദ്ദിച്ചുവെന്നാണ് സൂചന.

ബിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സുഹൃത്തിന്റെ ഒപ്പമാണ് താമസിക്കുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇവരുടെ ഒപ്പമാണ് കൃഷ്ണജിത്തും താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അമ്മയുടെ സുഹൃത്തായ പ്രതി അരൂര്‍ സ്വദേശിയാണെന്ന് മാത്രമാണ് പൊലീസിന് ലഭിച്ച വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here