കിഫ്ബി മസാല ബോണ്ട് കേസിൽ പിടിമുറുക്കാനൊരുങ്ങി ഇഡി. കേസിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ് അയച്ചു. ഈ മാസം 12ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസ്.

അതേസമയം സമൻസ് ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. സമൻസ് ലഭിച്ച ശേഷം തീരുമാനം എടുക്കും. എന്തായാലും പന്ത്രണ്ടാം തീയതി ഹാജരാകില്ല. ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ് . ഇ ഡി യെ ഭയക്കുന്നില്ലെന്നും ടി എം തോമസ് പറഞ്ഞു.

നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും വാദം പരിഗണിച്ച് ഇ ഡി സമന്‍സ് നിലനില്‍ക്കില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇ ഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. ഇതിന് പിന്നാലെ കിഫ്ബി മസാല ബോണ്ട് കേസില്‍ പുതിയ സമന്‍സ് നല്‍കുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്നതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here