കൊച്ചി: മൂന്നു ദിവസമായി നടന്ന രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്‌പോര്‍ട്‌സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ആറാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ സമാപിച്ചു. സ്പീഡ്‌ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, മീന്‍പിടുത്ത ഉപകരണങ്ങള്‍, അനുബന്ധ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ 60ഓളം സ്ഥാപനങ്ങള്‍ പങ്കെടുത്ത മേളയില്‍ നാലായിരത്തോളം ബിസിനസ് സന്ദര്‍ശകരെത്തിയെന്ന് സംഘാടകരായ കൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

മറൈന്‍ ഉല്‍പ്പന്ന രംഗത്ത് എഫ്ആര്‍പി എന്ന വിഷയത്തില്‍ പരിശീലന പ്രോഗ്രാം ആരംഭിക്കാന്‍ മേളയില്‍ പങ്കെടുത്ത പ്രമുഖ സമുദ്രയാന നിര്‍മാതാവായ അരൂരിലെ സമുദ്ര ഷിപ്പ് യാര്‍ഡും കടയിരുപ്പിലെ ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എന്‍ജിനീയറിംഗും (എസ്എന്‍ജിസിഇ) ധാരണയായി. പ്രദര്‍ശന വേദിയില്‍ നടന്ന ചടങ്ങില്‍ എസ്എന്‍ജിസിഇ പ്രിന്‍സിപ്പല്‍ ഡോ. ജോസും സമുദ്ര ഷിപ്പ് യാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ എസ് ജീവനും ഒപ്പുവെച്ചു.

പ്രദര്‍ശനത്തിന്റെ ഭാഗമായി നാഷനല്‍ സ്‌മോള്‍ ഇന്‍ഡ്‌സ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി) സംഘടിപ്പിച്ച വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ 35-ഓളം എസ്എംഇ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി വാട്ടര്‍ മെട്രോ, ഇന്‍ലാന്‍ഡ് വാ്ട്ടര്‍ അതോിറിറ്റ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, മധ്യപ്രദേശ് ടൂറിസം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധിള്‍ അവരുടെ ആവശ്യങ്ങളും ഭാവികാല സാധ്യതകളും വിശദീകരിച്ചു.

മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് ബറോഡ പോളിഫോം നേടി. എസ്‌ഐഎഫ്എഫ്എസ്, കെലാചന്ദ്ര, ഘാട്ടെ പാട്ടീല്‍ ഇന്‍ഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ റണ്ണേഴ്‌സ്-അപ് അവാര്‍ഡുകള്‍ പങ്കിട്ടു. എന്‍എസ്‌ഐസി ബ്രാഞ്ച് ഹെഡ് പോള്‍ ബ്രൈറ്റ് സിംഗ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.


ഫോട്ടോ 1: ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ 6-ാമത് പതിപ്പിന്റെ ഭാഗമായി നടന്ന വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോ്ഗ്രാം

ഫോട്ടോ 2: ഇന്ത്യാ ബോട്ട് ആ്ന്‍ഡ് മറൈന്‍ ഷോ 6-മത് പതിപ്പില്‍ മികച്ച സ്റ്റാളായി തെരഞ്ഞെടുക്കപ്പെട്ട ബറോഡ പോളിഫോം പ്രതിനിധികള്‍ എന്‍എസ്‌ഐസി ബ്രാഞ്ച് ഹെഡ് പോള്‍ ബ്രൈറ്റ് സിംഗില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു

ഫോട്ടോ 3 – ഇന്ത്യാ ബോട്ട് ആ്ന്‍ഡ് മറൈന്‍ ഷോ 6-മത് പതിപ്പിന്റെ പ്രദര്‍ശനവേദിയില്‍ മറൈന്‍ ഉല്‍പ്പന്ന രംഗത്ത് എഫ്ആര്‍പി എന്ന വിഷയത്തില്‍ പരിശീലന പ്രോഗ്രാം ആരംഭിക്കാന്‍ ഒപ്പിട്ട ധാരണാപത്രം എസ്എന്‍ജിസിഇ പ്രിന്‍സിപ്പല്‍ ഡോ. ജോസും സമുദ്ര ഷിപ്പ് യാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ എസ് ജീവനും കൈമാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here