തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന് സംഭവവുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ പൊലീസ് തള്ളി. അതേസമയം രണ്ടുവയസുകാരിയെ തിരികെക്കിട്ടി 17 മണിക്കൂര്‍ പിന്നിട്ടിട്ടും സംഭവുമായി ബന്ധപ്പെട്ടുള്ള അവ്യക്തത നീക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. നിര്‍ണായകമായ ശാസ്ത്രീയ പരിശോധയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള അറപ്പുരവിളാകം പ്രദേശത്ത് ഒരാള്‍ കയ്യില്‍ കുട്ടിയുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തെ സഹായിക്കുമെന്ന് കരുതുന്ന ചില ദൃശ്യങ്ങള്‍ അറപ്പുരവിളാകം മുതല്‍ ചാക്ക ഐടിഐ വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അവ സൈബര്‍ സംഘം പരിശോധിച്ച് വരികയാണെന്നും തിരുവനന്തപുരം സിറ്റി ഡിസിപി നിധിന്‍ രാജ് പറഞ്ഞു.

ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക്ക് സംഘവും കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് രാവിലെ മുതല്‍ വിശദമായ പരിശോധന നടത്തി. ഇതിന്റെ അന്തിമ ഫലം ലഭിച്ചെങ്കില്‍ മാത്രമേ അന്വേഷണത്തെ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചോ എന്നത് സ്ഥിരീകരിക്കാനാകൂ എന്ന് പൊലിസ് വ്യക്തമാക്കി. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായാല്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തും. ശിശു ക്ഷേമ സമതിയുടെ നേതൃത്വത്തിലാണ് മൊഴി എടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here