മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് കോടതിയില്‍. അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും, കോടതി ഇടപെട്ട് അന്വേഷണം നടത്താനുത്തരവിടണമെന്നുമാണ് ആവശ്യം. മാസപ്പടിക്കു ശേഷം കരിമണല്‍ കമ്പനിയ്ക്കായി  വ്യവസായ നയത്തില്‍ തന്നെ മാറ്റം വരുത്തിയതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സിനോടു റിപ്പോര്‍ട് ആവശ്യപ്പെട്ടു. മാര്‍ച് 14 നു കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here