മുഖാമുഖം വേദിയില്‍ കെ.എന്‍.എം ഉപാധ്യക്ഷന്‍ ഹുസൈന് മടവൂരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഈരാറ്റുപേട്ടയില്‍ മുസ്ലിം വിഭാഗത്തെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന ഹുസൈന് മടവൂരിന്റെ വാക്കുകളോടാണ് കടുത്തഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. ഹുസൈന് മടവൂരിനെ പോലുള്ളവര്‍ തെറ്റായ ധാരണ വച്ചുപുലര്‍ത്തുകയാണെന്നും എന്ത് തെമ്മാടിത്തമാണ് യഥാര്‍ഥത്തില്‍ അവിടെ കാട്ടിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.